Surprise Me!

ആറാം തമ്പുരാനെക്കുറിച്ച് മോഹൻലാല്‍ | filmibeat Malayalam

2017-12-07 523 Dailymotion

Mohanlal About Aaram Thamburan <br /> <br />മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മോഹൻലാല്‍ നായകനായെത്തിയ ആറാം തമ്പുരാൻ. കണിമംഗലം ജഗന്നാഥനായി മോഹൻലാലും ഉണ്ണിമായയായി മഞ്ജു വാര്യരും കുളപ്പള്ളി അപ്പനായി നരേന്ദ്ര പ്രസാദും പ്രേക്ഷകമനസ്സുകളില്‍ ഇടം നേടി. ആറാം തമ്പുരാൻ എങ്ങനെയാണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് മോഹൻലാല്‍. കണിമംഗലത്തെ ജഗന്നാഥന് അറിവിൻറെ തമ്പുരാൻ എന്ന വിളിപ്പേര് നല്‍കിയത് പ്രേക്ഷകരാണ് എന്ന് മോഹൻലാല്‍ പറയുന്നു. ഒരു നടനെന്ന നിലയില്‍ തനിക്ക് വേർതിരിവുകളില്ല എന്നും അദ്ദേഹം പറയുന്നു. നായകൻ അല്‍പജ്ഞാനിയായ സാധുവായാലും അറിവിൻറെ തമ്പുരാനായാലും എനിക്ക് സന്തോഷം തന്നെയെന്നും മോഹൻലാല്‍ പറയുന്നു. മനോരമ ഓണ്‍ലൈൻറെ വേഷങ്ങള്‍ എന്ന ആപ്പിലാണ് ഈ വീഡിയോ ഉള്ളത്. മോഹൻലാലിന് ആദരമായാണ് മനോരമ ഈ വേഷങ്ങള്‍ എന്ന ആപ്പിറക്കിയിരിക്കുന്നത്.

Buy Now on CodeCanyon